Nandakumar Edamana
Share on:
@ R t f

ഇനി കമ്പ്യൂട്ടറിനോട് ചാറ്റ് ചെയ്യാം!


കമ്പ്യൂട്ടറിലും മൊബൈലിലുമൊക്കെയായി കൂട്ടുകാര്‍ ഒരുപാട് പേരോട് ചാറ്റ് ചെയ്തിട്ടുണ്ടാവും. എന്നാല്‍ ഒരു കമ്പ്യൂട്ടറിനോട് ചാറ്റ് ചെയ്തിട്ടുണ്ടോ? എങ്കില്‍ അടുത്ത ചാറ്റിങ് കമ്പ്യൂട്ടറിനോടാവാം!

കമ്പ്യൂട്ടറിന് ബുദ്ധിയില്ലെന്നറിയാമല്ലോ. എന്നാല്‍ മനുഷ്യരെപ്പോലെ ഭാഷ ഉപയോഗിക്കാനും ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും കഴിയുന്ന പ്രോഗ്രാമുകള്‍ പലരും ഉണ്ടാക്കാന്‍ നോക്കുന്നുണ്ട്. ചാറ്റ്ബോട്ട്സ് (ChatBots) എന്നാണ് ഇവയ്ക്ക് പേര്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമബുദ്ധി ഉണ്ടാക്കിയെടുക്കാനുള്ള പരീക്ഷണങ്ങളുടെ ഭാഗമാണിത്.

ഇത്തരം പ്രോഗ്രാമുകള്‍‌ ഓണ്‍ലൈനായി ലഭ്യമാണ്. താഴെ കൊടുത്തിട്ടുള്ള സൈറ്റുകളില്‍ കയറിനോക്കൂ. What is your name? പോലുള്ള ലളിതമായ ചോദ്യങ്ങള്‍ വച്ച് തുടങ്ങാം. ചിലപ്പോള്‍ ഇവ തരുന്ന മറുപടി കണ്ടാല്‍ ശരിക്കും മനുഷ്യരാണോ എന്ന് തോന്നും. ചിലപ്പോള്‍ മണ്ടത്തരവുമാവും.

cleverbot.com

mitsuku.com

elbot.com

existor.com


Keywords (click to browse): chatbots ai chat kids computer tech-tips technology balabhumi mathrubhumi